ലോകമെങ്ങും ഫുട്ബോൾ ആവേശത്തിലാണ്. ഫിഫ ലോകകപ്പ് അതിന്റെ അവസാന ലാപ്പിലെത്തിക്കഴിഞ്ഞു. ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 2026 ലെ ഫിഫ ലോകകപ്പ് ഫൈനൽ കിരീടം സ്പെയിൻ സ്വന്തമാക്കുമോ അതോ അർജന്റീന കിരീടം നിർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
എന്നാൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ വിജയിയെ ഇതിനോടകം പ്രവചിച്ച് കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കപ്പ് നേടുമെന്നാണ് റൊണാൾഡോ നസാരിയോ വിശ്വസിക്കുന്നത്. ടൂർണമെന്റിലുടനീളം മത്സരങ്ങളിൽ സ്പെയിൻ നിയന്ത്രണം നേടിയിട്ടുണ്ടെന്നും ഈ മികവ് ലയണൽ മെസിക്കും സംഘത്തിനുമെതിരെ അവർക്ക് മേൽക്കൈ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1962 ൽ ബ്രസീലിനുശേഷം ട്രോഫി നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള അവസരമാണ് അർജന്റീനയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ സ്പെയിൻ ഒരു ഗോൾ മാത്രമാണ് വഴങ്ങിയതെന്നതും ശ്രദ്ധേയമാണ്. സ്പെയിൻ ഈ കളി എളുപ്പത്തിൽ ജയിക്കുമെന്ന് താൻ കരുതുന്നതായി റൊണാൾഡോ ഇഎസ്പിഎൻ ബ്രസീലിനോട് പറഞ്ഞു. സ്പെയിൻ ഒന്നുരണ്ടു ഗോളുകൾക്ക് മുന്നിലെത്തിയാൽ കളി തിരിച്ചുപിടിക്കാൻ അർജന്റീനയ്ക്ക് കരുത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിക്കുക ആര്; മെസ്സിയുടെ അർജന്റീനയോ അതോ സ്പെയിനോ?
സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റ് നേടിയത്. അർജന്റീനയാകട്ടെ ഇംഗ്ലണ്ടിനെ 2-1 തോൽപ്പിച്ചാണ് തങ്ങളുടെ കിരീടം നിലനിർത്താനുള്ള കലാശപോരാട്ടത്തിനായി എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

