‘കണ്ണൂർ സ്‌ക്വാഡിലേക്ക് മമ്മൂക്ക വരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു, ആദ്യം കഥ പറഞ്ഞത് സുരാജേട്ടനോട്’: റോണി ഡേവിഡ്

Rony David on Mammootty's Kannur Squad

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി 2023ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കണ്ണൂർ സ്‌ക്വാഡ്’. ‘ഗ്രേറ്റ് ഫാദർ’, ‘പുതിയ നിയമം’, ‘ജോൺ ലൂദർ’ തുടങ്ങിയ സിനിമകളുടെ ഛായാ​ഗ്രാഹകനായ റോബി വർഗീസ് രാജാണ് ഈ സിനിമ സംവിധാനം ചെയ്തത്. റോബി വർഗീസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്.

ഒരു കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പൊലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം. നടനും റോബി വർഗീസ് രാജിന്റെ സഹോദരനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ‘കണ്ണൂർ സ്‌ക്വാഡി’ന്റെ തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള റോണി ഡേവിഡിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.

ALSO READ: ‘പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്, ഒരു ഓറ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു’; മോഹൻലാലിനെപ്പറ്റി സെയ്ഫ് അലിഖാൻ

മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമ്മൂടിനോട് ആയിരുന്നു സിനിമയുടെ കഥ ആദ്യം പറഞ്ഞതെന്ന് റോണി ഡേവിഡ് പറയുന്നു. എന്നാൽ കഥ കേട്ട് സുരാജ് ഉറങ്ങിപ്പോയെന്നും താരം പറഞ്ഞു. ഫസ്റ്റ് ഹാഫ് ‌കേട്ടിരുന്ന സുരാജ്, സെക്കൻഡ് ഹാഫ് പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൂർണമായിട്ട് സോഫയിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയെന്നാണ് റോണിയുടെ വാക്കുകൾ.

മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഡേവിഡ് കൂട്ടിച്ചേർത്തു. തന്റെ റോൾ ചോദിച്ചുവാങ്ങിയതാണെന്നും റോണി പറയുന്നു. കാസർഗോഡ് എസ്പി വേഷം ചെയ്യാൻ ആണ് മമ്മൂക്ക പറഞ്ഞതെന്നും എന്നാൽ ജയനാണ് തനിക്ക് ഏറ്റവും നല്ലതെന്ന് അറിയാമായിരുന്നു എന്നും റോണി വർ​ഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News