ശബരിമല സ്വർണമോഷണ കേസിൽ ഗോവർദ്ധന് ജാമ്യം നിഷേധിച്ചു

sabarimala gold theft

ശബരിമല സ്വർണ മോഷണക്കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന് ജാമ്യമില്ല. ഗോവർദ്ധന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. 2025 ഡിസംബർ 19-നാണ് കേസിൽ ഗോവർദ്ധൻ അറസ്റ്റിലാകുന്നത്.

എന്നാൽ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ശ്രീകോവിലിന്റെ കട്ടിളപാളിയിൽ പൂശാനുള്ള സ്വർണം സ്പോൺസർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം ഗോവർദ്ധന്റെ കടയിൽ നിന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

Also Read: ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ഗോവർദ്ധൻ ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങളും നേരത്തെ കൈരളി ന്യൂസിന് ലഭിച്ചിരുന്നു.നേരത്തെ, തന്ത്രിക്കെതിര തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങൾ സ്റ്റേ ചെയ്ത ഹൈക്കോടതി കേസിൽ തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News