എ.ആര്‍. റഹ്മാന്‍റെ മുന്‍ഭാര്യ സൈറ ബാനു ആശുപത്രിയില്‍; ഒപ്പം നിന്ന എ.ആർ.റഹ്മാന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പുറത്ത്

എ.ആര്‍.റഹ്മാന്‍റെ മുന്‍ഭാര്യ സൈറ ബാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ശസ്ത്രക്രിയ നടക്കുകയാണെന്നും സൈറ ഭാനുവിന് വേണ്ടി അഭിഭാഷകയായ വന്ദനാ ഷാ സമൂഹ മാധ്യമത്തിലുടെ അറിയിച്ചു. സൈറ ബാനു ആരോഗ്യാവസ്ഥ വീണ്ടെടുക്കുകയാണെന്ന് കുറിപ്പിലുണ്ടെങ്കിലും എന്താണ് രോഗമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ.ആര്‍.റഹ്‌മാനോട് സൈറ പ്രത്യേകം നന്ദി അറിയിച്ചു.

‘ഏറെ വെല്ലുവിളിനിറഞ്ഞ ഈ സമയത്ത് സൈറയുടെ ശ്രദ്ധ എത്രയും വേഗം സുഖംപ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരുടെ കരുതലും പിന്തുണയും സൈറ ഏറെ വിലമതിക്കുന്നു. അവരുടെ ക്ഷേമത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഭ്യർഥിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ വിഷമകരമായ സമയത്ത് ഉറച്ച പിന്തുണ നല്‍കിയ ലൊസാഞ്ചലസിലെ സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, റഹ്‌മാന്‍ എന്നിവരോട് ഹൃദയത്തില്‍നിന്ന് നന്ദി അറിയിക്കുകയാണെന്നും അവരുടെ കരുണയ്ക്കും അവര്‍ നല്‍കിയ പിന്തുണയ്ക്കും താൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും സൈറ പ്രതികരിച്ചു. ഈ സമയത്ത് സൈറ റഹ്‌മാന് സ്വകാര്യത ആവശ്യമാമെന്നും സൈറയ്ക്കു വേണ്ടി വന്ദനാ ഷാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൈറ ബാനുവും എ.ആർ. റഹ്മാനും കഴിഞ്ഞ വർഷം നവംബറിലാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. എ.ആര്‍. റഹ്മാന്‍ – സൈറ ബാനു വിവാഹമോചനത്തില്‍ അപകീര്‍ത്തികരമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന നേരത്തെ സൈറ ബാനു അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി. 1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News