
ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ ഫത്‌വ നല്‍കേണ്ടത് വി ഡി സതീശനല്ലെന്നും അതിന് ഇവിടെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഉണ്ടെന്നും സമസ്ത. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തില്‍ നിന്ന് മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സമസ്ത (ഇ കെ വിഭാഗം) സെക്രട്ടറി മുക്കം ഉമര്‍ ഫൈസി.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും മതവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംകള്‍ക്ക് നാശംവരുത്തുകയല്ലാതെ മറ്റൊന്നും ജമാഅത്തെ ഇസ്ലാമി ചെയ്യുന്നില്ല. ഇസ്ലാമിക ആരാധനയായ സകാത്ത് (സാമ്പത്തിക ശേഷിയുള്ളവരുടെ നിര്‍ബന്ധ ദാനം) പിരിച്ച് ബൈതുസ്സകാത്ത് എന്ന സംവിധാനത്തിലൂടെ പുട്ടടിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇതെന്തൊരു സിന്‍ഡ്രോം; ഹലാക്കിൻ്റെ അവിലുംകഞ്ഞിയാകുന്ന ജമാഅത്ത്- ആര്യാടന്‍ ബന്ധം
1941ലുണ്ടായ ജമാഅത്തെ ഇസ്ലാമി മതവിരുദ്ധമായ ആശയങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അതിനെതിരെ അന്നുതന്നെ സമസ്ത രംഗത്തുവന്നതാണ്. സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ ആണ് ഇന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍പറ്റുന്നത്. ആ പുസ്തകങ്ങളിലൊന്നും ഇതുവരെ മാറ്റംവരുത്തിയിട്ടില്ലെന്നും മുക്കം ഉമര്‍ ഫൈസി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here