ചിന്ത രവീന്ദ്രന്‍ പുരസ്കാരം പ്രശസ്ത മറാഠി സാഹിത്യകാരൻ ശരണ്‍കുമാര്‍ ലിംബാളെക്ക്

ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രന്‍ പുരസ്കാരത്തിന് പ്രശസ്ത മറാഠി സാഹിത്യകാരനും വിമര്‍ശകനുമായ ശരണ്‍കുമാര്‍ ലിംബാളെ അര്‍ഹനായി. അന്‍പതിനായിരം രൂപ ശില്‍പം പ്രശസ്തി പത്രം എന്നിവ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ജൂലൈ 26 ന് രാവിലെ 10 ന് കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചിന്ത രവീന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.

ഈ വര്‍ഷത്തെ ചിന്തരവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം സുഭാഷിണി അലി നിര്‍വ്വഹിക്കും.”മനുവാദി ഹിന്ദുത്വം: സംസ്കാരവും ചരിത്രവും തുല്ല്യാവകാശങ്ങളും പൊളിച്ചെഴുതപ്പെടുമ്പോള്‍” എന്നതാണ് പ്രഭാഷണ വിഷയം. ചടങ്ങിൽ എൻ.എസ് മാധവൻ അധ്യക്ഷനാവും. സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍, കെ.സി നാരായണന്‍, എം.പി സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡിനായി ശരണ്‍കുമാര്‍ ലിംബാളയെ തെരെഞ്ഞെടുത്തത്.

ALSO READ: ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേര്; പാലക്കാട്ടെ യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം

ചലച്ചിത്രകാരനും സഞ്ചാര സാഹിത്യകാരനും ഇടത് ചിന്തകനുമായ ചിന്ത രവീന്ദ്രന്‍റെ പതിനാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് അനുസ്മരണവും അവാര്‍ഡ് വിതരണവും.ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍.കെ.രവീന്ദ്രന്‍ വാര്‍ത്താകുറിപ്പിലാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News