
2026-ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി സി-62 വിജയികരമായി കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം നമ്പർ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 10.17-നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തുന്നത്.
2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തില്‍ മുതല്‍ക്കൂട്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

