
അഹിംസയുടെ ആശയം സംരക്ഷിക്കാനായി ചിലപ്പോൾ നമുക്ക് അക്രമം അനിവാര്യമായി വരുമെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ഹിന്ദുക്കൾ എപ്പോഴും തങ്ങളുടെ മതം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ‘ധർമം’ സംരക്ഷിക്കാൻ, മറ്റുള്ളവർ ‘അധർമം’ എന്ന് മുദ്രകുത്തുന്ന കാര്യങ്ങൾ പോലും നമുക്ക് ചെയ്യേണ്ടി വരുമെന്നും അത്തരം കാര്യങ്ങൾ നമ്മുടെ പൂർവികരും ചെയ്തിട്ടുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ALSO READ: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവെൻഷന് ഫെബ്രുവരിയിൽ തുടക്കമാകും
ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടന്ന ‘ഹിന്ദു ആധ്യാത്മിക സേവാമേള’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അധർമ’ത്തെ ചെറുക്കാൻ പാണ്ഡവർക്ക് യുദ്ധനിയമങ്ങളെ മാറ്റിവെക്കേണ്ടി വന്നതായും മഹാഭാരത യുദ്ധത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഹിംസയെ സംരക്ഷിക്കാൻ നമുക്ക് ചിലപ്പോൾ അക്രമങ്ങൾ നടത്തേണ്ടി വരും.
ഇല്ലെങ്കിൽ അഹിംസ എന്ന ആശയം ഒരിക്കലും സുരക്ഷിതമാകില്ല. മഹാന്മാരായ നമ്മുടെ പൂർവികരാണ് ആ സന്ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സഭയോ മിഷനറിമാരോ പോലുള്ള ചില സ്ഥാപനങ്ങൾ മാത്രമാണ് നിസ്വാർഥ സേവനം ചെയ്യുന്നതെന്നത് മിഥ്യയാണെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

