പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലച്ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കണ്ട കേസില്‍ യെമന്‍ സ്വദേശി അബ്ദുള്ള അലി അബ്ദോ അല്‍ ഹദാദിനെ കോടതി പിരിയുന്നതു വരെ വെറുംതടവിനും പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. 2020 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രതി കണ്ടതായി സൈബര്‍ സെല്ലില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ്, പ്രതി ജോലിചെയ്തിരുന്ന ഈഞ്ചക്കലിലുള്ള റെസ്റ്റോറന്റില്‍ എത്തി മൊബൈല്‍ ഫോൺ പരിശോധിച്ചു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടത്താനായിരുന്നില്ല. എന്നാൽ, ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ അയച്ചു.
പ്രതി ഫോണില്‍ കണ്ട വീഡിയോകള്‍ വീണ്ടെടുത്തതില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു. വീഡിയോകളില്‍ കാണുന്ന കുട്ടികളെ കണ്ടെത്താനാകാത്തതിനാല്‍ ഇവരുടെ പ്രായം തെളിയിക്കാന്‍ പറ്റാറില്ല. അതിനാല്‍ ഇത്തരം കേസുകളിൽ ശിക്ഷിക്കാറില്ല. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തോണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂര്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് ഉമേഷ്, വി വി ദീപിന്‍ ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

