പോരാട്ടവീഥിയിലെ ‘ആദർശ’ക്കരുത്ത്: ഇന്ത്യയിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്‌ കേര‍ളത്തിന്‍റെ സംഭാവനയായി ആദർശ്‌ എം സജി

adarsh m saji

പോരാട്ടവീഥിയിലെ ആദർശക്കരുത്തുമായാണ് കൊല്ലം സ്വദേശിയായ ആദർശ് എം സജി എസ് എഫ് ഐയുടെ നേതൃനിരയിലേക്ക് എത്തുന്നത്. ഇന്ത്യയിലെ പൊരുതുന്ന വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്‌ മലയാള മണ്ണിന്റെ സംഭാവനയാണ്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ്‌ എം സജി. നീതി തേടി നടത്തിയ പോരാട്ടങ്ങളാണ്‌ ആദർശിലെ വിപ്ലവകാരിയെ തേച്ചുമിനുക്കിയത്‌. ക്രൂരമായ പൊലീസ്‌ മർദനങ്ങളെ അതിജീവിച്ച്, പോരാട്ടവഴിയിൽ തളരാതെ നടന്ന ആദർശ് എം സജി കൊല്ലം ചാത്തന്നൂരിലെ കർഷനായ സജി മാത്യു ജേക്കബിന്റെയും സുജ ജോണിന്റെയും മൂത്ത മകനാണ്.‌

പ്ലസ്ടു പഠനത്തിന്‌ ശേഷം കൊട്ടിയം എസ്‌എൻ പോളിടെക്‌നിക്‌ കോളേജിലെത്തി. ഇക്കാലത്താണ്‌ എസ്‌എഫ്‌ഐ അംഗമായത്‌. ചാത്തന്നൂർ ലോക്കൽ സെക്രട്ടറിയും യൂണിറ്റ്‌ ജോ. സെക്രട്ടറിയുമായിരുന്നു അന്ന്‌. കൊല്ലം എസ്‌എൻ കോളേജിൽ ബിഎ മാസ്‌ കമ്യൂണിക്കേഷന്‌ വേണ്ടി ചേർന്നതോടെ സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ സജീവമായി.

ALSO READ; എസ്എഫ്ഐയെ ഇനി ഇവർ നയിക്കും: ആദർശ്‌ എം സജി അഖിലേന്ത്യാ പ്രസിഡന്‍റ്; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ആദർശ്‌ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയുമായി. യൂണിവേഴ്‌സിറ്റി അക്കാദമിക്‌ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 2018ൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായി. അതേവർഷം സംസ്ഥാന വൈസ്‌പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായി. എസ്‌എഫ്‌ഐ മുഖമാസികയായ സ്റ്റുഡന്റ്‌ എഡിറ്റോറിയൽ ബോർഡംഗവുമായിരുന്നു. 2022 മുതൽ കേന്ദ്ര ജോയിന്‍റ് സെക്രട്ടറിയാണ്‌. സ്റ്റുഡന്‍റ് സ്ട്രഗിൾ എഡിറ്ററുമാണ്‌.

തമിഴ്‌നാട്‌, യുപി, മധ്യപ്രദേശ്‌, പോണ്ടിച്ചേരി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നടന്ന വിദ്യാർഥി സമരങ്ങൾക്ക്‌ നേതൃത്വം വഹിച്ചു. പലസ്തീനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക്‌ മുന്നിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകനായിരുന്നു ആദർശ്‌. പൗരത്വ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളിലും ധീരമായ നേതൃത്വം നൽകി. നിലവിൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News