കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽനെതിരെ സമരം കടുപ്പിക്കാൻ എസ്എഫ്ഐ. വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സമരപരമ്പരയുടെ തുടർച്ചയാണ് ഇന്നത്തെ മാർച്ച്. സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിനേതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഇന്നലെ വിസി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചത്. ഇതിന് പിന്നാലെ ആണ് വീണ്ടും ഒരു മാർച്ച് കൂടി എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
വി സി നിയമന കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടിരുന്നു. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച്, ഗവർണറുടെയും സിസ തോമസിൻ്റെയും അപ്പീൽ ഹർജികൾ തള്ളി. കെ ടി യു , ഡിജിറ്റൽ സർവകലാശാലകളിലേക്ക് തന്നിഷ്ട പ്രകാരം താത്ക്കാലിക വി സി മാരെ നിയമിച്ച ഗവർണറുടെ നടപടി മുൻപ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഗവർണർ സമർപ്പിച്ച അപ്പീൽ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

