
എസ് എഫ് ഐ ഒ നീക്കം ഏറെ നാളായുള്ള വേട്ടയാടലിന്റെ ഭാഗമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ അടിക്കടി തിരുത്തേണ്ടി വരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതിനെ കുറിച്ച് വരെ വാര്‍ത്ത നല്‍കി. ബി ജെ പിക്ക് ഏറ്റവും എതിര്‍പ്പുള്ളത് സി പി ഐ എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ ഉന്‍മൂലനം ചെയ്യുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ഇടത് നേതാക്കളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്ര ഏജന്‍സി ഒരു പ്രക്രിയ തുടങ്ങുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് സംശയാസ്പദമാണ്. അവർ തമ്മിൽ ഹോട്ട്ലൈൻ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Read Also: കൈരളിയോട് പറയാൻ മനസില്ല, ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സുരേഷ് ഗോപി; പ്രകോപനം ജബൽപൂരിലെ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം സംബന്ധിച്ച് ചോദിച്ചത്
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന്റെ അധിക്ഷേപം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായി ജോൺ ബ്രിട്ടാസ് പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഒരാളെ ഏര്‍പ്പാട് ചെയ്ത് കൊടുക്കണം. എന്റെ വീട്ടില്‍ വന്ന് ചോദ്യം ചോദിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നടനകലയിലുള്ള വൈഭവം പ്രകടിപ്പിക്കുകയാണ് സുരേഷ് ഗോപി. നല്ല ഉശിരുണ്ടെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമായിരിക്കാം.
കാലിക രാഷ്ട്രീയത്തോട് പ്രതികരിക്കുമ്പോള്‍ കുറേക്കൂടി സഭ്യത ആകാമായിരുന്നു. മുന്ന എന്ന് പറയുമ്പോള്‍ തന്നെക്കുറിച്ചാണെന്ന് സുരേഷ് ഗോപിക്ക് തോന്നുന്നു. ബി ജെ പി അധ്യക്ഷന് സ്വാധീനമുള്ള ചാനലില്‍ 51 വെട്ട് സിനിമ കാണിക്കാമല്ലോ. ഇങ്ങനെയുള്ള പടങ്ങള്‍ കാണിക്കാനുള്ള വകതിരിവില്ലായ്മ കൈരളിക്ക് ഇല്ല. ഏത് പാര്‍ട്ടിയിലാണെന്ന കാര്യം സുരേഷ് ഗോപിക്ക് തന്നെ അറിയില്ല. സുരേഷ് ഗോപി പറയുന്നത് അദ്ദേഹമോ ബി ജെ പിയോ ഗൌരവമായി കാണുന്നില്ലെന്നും അതിനാൽ അളന്നുമുറിച്ച് മറുപടി പറയേണ്ട കാര്യമില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here