
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നും പടിയിറങ്ങി ഡിജിപി ഷെയ്ക്ക് ധര്‍വേശ് സാഹിബ്. പൊലീസ് ആസ്ഥാനത്ത് ഒരുക്കിയ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങില്‍, ചുമതല കൈമാറിയാണ് മുന്‍ ഡിജിപിയുടെ വിടവാങ്ങല്‍. തികഞ്ഞ അഭിമാനത്തോടെയാണ് താന്‍ കേരള പൊലീസ് സേനയില്‍ നിന്ന് വിരമിക്കുന്നതെന്ന് ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. രണ്ടു വര്‍ഷത്തെ ഡിജിപി ചുമതല വഹിച്ച് വിരമിക്കുന്ന മുന്‍ ഡിജിപി ഷെയ്ക്ക് ധര്‍വേശ് സാഹിബിന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നല്‍കി.
ഇന്ത്യയിലെ മികച്ച സേനയാണ് കേരള പൊലീസെന്നും പ്രൊഫഷണലിസമാണ് ഇത് കാണിക്കുന്നതെന്നും ഷെയ്ക്ക് ധര്‍വേശ് സാഹിബ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക വിടവാങ്ങല്‍.. സ്മൃതി ഭൂമിയില്‍ ഡിജിപി പുഷ്പചക്രം അര്‍പ്പിച്ചും സഹപ്രവര്‍ത്തകരുടെ വക പ്രത്യേക പൊലീസ് വാഹനത്തില്‍ കെട്ടിവലിച്ചുമുള്ള യാത്രയയപ്പ്.
താത്ക്കാലിക ഡിജിപിയായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശന് ചുമതല കൈമാറി ഔദ്യോഗിക വാഹനത്തില്‍ പോലീസ് ആസ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here