കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

shigella kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് തുറയൂരിൽ താമസിക്കുന്ന ഒൻപത് വയസ്സുകാരന് ഷിഗെല്ല സ്വീകരിച്ചത്. വിട്ട് മാറാത്ത കടുത്ത പനിയും വയറിളക്കവും കാരണം ലാബിൽ പരിശോധന നടത്തിയപ്പോഴാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ ആശുപത്രി വിട്ടു.
കഴിഞ്ഞ ദിവസവും പയ്യോളി നഗരസഭയിൽ തച്ചൻകുന്നിലെ പതിനേഴാം വാർഡിൽ മൂന്നു വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. കേസുകൾ വർധിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭാ അധികൃതർ നിർദേശം നൽകി. ഈ മാസം ആറാം തീയതി തലക്കുളത്തൂർ സ്വദേശിയും നാലര വയസുകാരിയായ നിള ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ച കുന്നമംഗലം സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. ഈ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എന്താണ് ഷിഗെല്ല ?

ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും എളുപ്പത്തിൽ പടരുന്ന രോഗമായതിനാൽ കുട്ടികളും അവശ വിഭാഗത്തിൽ പെടുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ സാധിക്കാത്ത ആരോഗ്യ വകുപ്പിന് എതിരായി ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News