സല്യൂട്ട് ക്യാപ്റ്റൻ ഗിൽ; റണ്ണടിച്ചുകൂട്ടിയും മുന്നിൽ നിന്ന് നയിച്ചും ന്യൂജെൻ ഇന്ത്യയുടെ നായകൻ

shubman-gill-oval-test

ഇന്ത്യൻ പുരുഷ ടെസ്റ്റ് ടീമിൻ്റെ തലമുറമാറ്റ പരീക്ഷണശാലയായിരുന്നു അക്ഷരാർഥത്തിൽ ഇംഗ്ലണ്ട്. രോഹിത് ശർമയും വിരാട് കോഹ്ലിയും വിരമിച്ചതിനെ തുടർന്നുണ്ടായ ശൂന്യത നികത്താൻ ഈ ടീമിന് സാധിക്കുമെന്നാണ് ശുഭ്മൻ ഗില്ലിൻ്റെ നേതൃത്വത്തിൽ ഇതോടെ തെളിഞ്ഞത്. ക്യാപ്റ്റനെന്ന സമ്മർദം ഏശാത്ത രീതിയിലുള്ള ബാറ്റിങ് തന്നെ അതിന് തെളിവാണ്. പരമ്പരയിലെ താരമാകാൻ അദ്ദേഹത്തിന് സാധിച്ചത് ബാറ്റിങ് സ്ഥിരതയാണ്. എതിർതാരങ്ങൾ പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ മറുപടി ചെറുചിരിയിൽ ഒതുക്കിയും അതേസമയം, നിർണായക സമയങ്ങളിൽ ശക്തമായി ഇടപെട്ടും ക്യാപ്റ്റൻസി മികവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇംഗ്ലീഷ് മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം 754 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ആണ് ക്യാപ്റ്റനെന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. അന്ന് സ്വന്തം നാട്ടിലായിരുന്നു മത്സരം. 1936- 37 കാലയളവില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 810 റണ്‍സ് ആണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. രണ്ടാമത് ശുഭ്മന്‍ ഗില്‍ ആണ്. മൂന്നാം സ്ഥാനത്തുള്ളത് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ച് ആണ്. ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ 752 റണ്‍സ് ആണ് അദ്ദേഹം നേടിയത്.

Read Also: ഇത് വൈല്‍ഡ് ഫയര്‍ ഡി എസ് പി; ഇംഗ്ലീഷ് പടയുടെ വേരിളക്കിയ സിറാജിയന്‍ പീരങ്കി


പത്ത് ഇന്നിങ്‌സുകളില്‍ 75.40 എന്ന ശരാശരിയിലാണ് ഗില്ലിൻ്റെ റണ്‍വേട്ട. ഈ ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ളത് ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ്. 537 റണ്‍സ് ആണ് അദ്ദേഹം നേടിയത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ കെ എല്‍ രാഹുലും (532) നാലാം സ്ഥാനത്ത് രവീന്ദ്ര ജഡേജയുമാണ് (516). അഞ്ചാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് (481) ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News