വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ(50) ആണ് സസ്പെൻഡ് ചെയ്തത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂർണ്ണ ചുമതലയുള്ള രജിത കെ സിയാണ് അന്വേഷണം നടത്തി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കായികാധ്യാപകൻ ഇപ്പോൾ റിമാന്റിലാണ്.

Also Read: ബോണസ് തർക്കങ്ങൾ പരിഹരിക്കും; തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കും; നിർദേശവുമായി വി ശിവൻകുട്ടി

അധ്യാപകനെതിരെ സധൈര്യം പരാതി നൽകാൻ തയ്യാറായ വിദ്യാർത്ഥിനികളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഇത്തരത്തിൽ ക്രിമിനൽ കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്തെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദില്ലിയിലെ ഗുസ്തി താരങ്ങളുടെ സമരം എല്ലാവർക്കും പ്രതികരിക്കാൻ പ്രചോദനം ആയി എന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News