
ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഗംഭീര ജയം നേടിയ ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഏറ്റുവാങ്ങിയില്ല. ഏഷ്യാ ക്രിക്കറ്റ് കൗണ്‍സിലിന്റെയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെയും ചെയര്‍മാനായ മൊഹ്സിന്‍ നഖ്‌വി ആയിരുന്നു ട്രോഫി കൈമാറേണ്ടിയിരുന്നത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി.
മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം വാങ്ങുന്നില്ലെന്നു അവതാരകന്‍ ആണ് അറിയിച്ചത്. ചടങ്ങില്‍ ട്രോഫി വാങ്ങാതെ പ്രതീകാത്മകം ആയാണ് ഇന്ത്യ കിരീട വിജയം ആഘോഷിച്ചത്. അതിനിടെ, ഇന്ത്യന്‍ ടീമിന് 21 കോടി രൂപയുടെ സമ്മാനം ബി സി സി ഐ പ്രഖ്യാപിച്ചു.
Read Also: ഇന്ത്യയ്ക്ക് ‘തിലക’ ജയം; പാക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പ് തൂക്കി
പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ഗംഭീര ജയം. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

