യാഥാർഥ്യമായി കായിക കൊച്ചിയുടെ ചിരകാല സ്വപ്നം; മഹാരാജാസ് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ഹോക്കി ടർഫ് ഉദ്‌ഘാടനം ചെയ്തു

International-Standard Hockey Turf Inaugurated at Maharaja’s College

കായികകൊച്ചിയുടെ സ്വപ്നമായിരുന്ന ഹോക്കി ടർഫ് യാഥാർഥ്യമായി. എറണാകുളം മഹാരാജാസ് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ഹോക്കി ടർഫ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കിയ സി.എസ്.എം.എല്ലിനെയും കൊച്ചി കോർപ്പറേഷനേയും മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു

അത്യാധുനിക സൗകര്യങ്ങളുള്ള സിന്തറ്റിക് ഹോക്കി ടര്‍ഫാണ് മഹാരാജാസ് ഗ്രൗണ്ടിൽ യാഥാത്ഥ്യമായത്. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ മാനദണ്ഡം പാലിച്ചാണ് ടർഫിന്റെ നിർമ്മാണം. 9.51കോടി ചെലവിൽ സി എസ് എം എൽ ആണ് പദ്ധതി പൂർത്തിയാക്കിയത്.

ALSO READ: പൊതുജന പങ്കാളിത്തത്തോടെ ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ ആക്കുന്നതിനുള്ള നാഴികക്കല്ല് ആകാൻ: സി എം വിത്ത് മി

സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക്‌ ടർഫാണിത്, തുടർച്ചയായി ടർഫ് നനയ്ക്കാനുള്ള, ഒരുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും ഇതോടെപ്പം നിർമ്മിച്ചിട്ടുണ്ട്. പി.ആർ ശ്രീജേഷിന്റെ പിൻഗാമികളായി ഹോക്കി രംഗത്ത് പുതിയ കളിക്കാരെ വാർത്തെടുക്കാൻ ടർഫ് ഉപകരിക്കട്ടെ എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ALSO READ: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും

ഹോക്കി ടർഫിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം ക്രമീകരിക്കുന്നതിന് 45 ലക്ഷത്തോളം രൂപ കൂടി അനുവദിച്ചിട്ടുണ്ട് . ഇതിൻ്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News