ലയണൽ മെസ്സിക്ക് 48-ാം കിരീടം: ഇന്റർ മിയാമി എംഎൽഎസ് കപ്പ് ജേതാക്കൾ

Inter Miami win MLS Cup

സൂപ്പർ താരം ലയണൽ മെസ്സിയുടെ ചിറകിലേറി തങ്ങളുടെ ആദ്യ എം എൽ എസ് കപ്പ് കിരീടം ചൂടി ഇന്റർ മിയാമി. ഫൈനലിൽ ശക്തരായ വാങ്കൂവർ വൈറ്റ്‌ക്യാപ്സിനെ 3-1 എന്ന സ്കോറിന് തോൽപിച്ചാണ് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി കപ്പ് ഉയർത്തിയത്.

മത്സരത്തിലെ മിയാമിയുടെ മൂന്നു ഗോളുകളിലും നേരിട്ടോ പരോക്ഷമായോ പങ്കാളിയായ മെസ്സി, സ്വന്തം കരിയറിലെ 48-ാം ട്രോഫി ആണ് നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരമായി മെസ്സി മാറി. അർജന്റീനക്കായി ആറു ട്രോഫികളും, ബാഴ്‌സലോണക്കായി മുപ്പത്തിയഞ്ചും , പിഎസ്ജിയിൽ മൂന്നും, ഇന്റർ മിയാമിയുമായി 4 ട്രോഫികളുമാണ് മെസ്സി ഇതുവരെ നേടി എടുത്തത്.

Also Read: മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ; കന്നി സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാൾ

മത്സരത്തിലെ മികവിന് എം വി പി പുരസ്കാരവും പ്ലേയർ ഓഫ് ദി മാച്ച് ബഹുമതിയും മെസ്സിക്ക് ലഭിച്ചു. “ഈ വർഷം എം എൽ എസ് കപ്പ് നേടുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ടീം മുഴുവനും അതിനായി അതിശയകരമായ പരിശ്രമം നടത്തി,” എന്ന് മെസ്സി മത്സരശേഷം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News