ടാൻസാനിയയെ വീഴ്ത്തി ട്വന്റി20 ലോകകപ്പ് യോഗ്യത ഉറപ്പാക്കി നമീബിയ. വ്യാഴാഴ്ച ഹരാരെയിൽ നടന്ന സെമിഫൈനലിലാണ് ടാൻസാനിയയെ 63 റൺസിന് പരാജയപ്പെടുത്തി, ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് 2026 ലെ ഐസിസി ടി20 കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി നമീബിയ മാറിയത്. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് കളി നടക്കുക.
ടോസ് നേടിയ ടാൻസാനിയൻ ക്യാപ്റ്റൻ കാസിം നസ്സോറോ നമീബിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസിന്റെയും ഓൾറൗണ്ടർ ജെജെ സ്മിത്തിന്റെയും നിർണായക അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ നമീബിയ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കാസിം നസ്സോറോയുടെ സംഘത്തിന് കഴിഞ്ഞുള്ളൂ.
വിജയത്തോടെ ടിക്കറ്റ് ഉറപ്പിച്ച നമീബിയ നേരിട്ട് യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് പറക്കും. രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്ന കെനിയയോ സിംബാബ്‌വെയോ ആയിരിക്കും ട്വന്റി20 ലോകകപ്പിന് ടിക്കറ്റെടുക്കുന്ന മറ്റൊരു ആഫ്രിക്കൻ രാജ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

