
ടോക്യോയില്‍ നടക്കുന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി നിലവിലെ ചാമ്പ്യന്‍ നീരജ് ചോപ്ര. ആദ്യ ശ്രമത്തില്‍ തന്നെ 84.85 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് ഫൈനലിലെത്തിയത്. ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് 84.50 മീറ്ററായിരുന്നു.
സച്ചിന്‍ യാദവ്, രോഹിത് യാദവ്, യാഷ് വീര്‍ സിങ് എന്നിവരാണ് മത്സരത്തിലുള്ള മറ്റ് ഇന്ത്യക്കാര്‍. മുന്‍ ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനൊപ്പം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ അര്‍ഷാദ് നദീമിലാണ് ഇപ്പോള്‍ കായികലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നദീം ഫൈനലില്‍ എത്തിയാല്‍ ജാവലിനിലെ ഇന്ത്യ- പാക് പോരാകും. 2024-ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷമുള്ള അവരുടെ ആദ്യ ഏറ്റുമുട്ടലാകും ഇത്.
Read Also: ഡബിളാ ഡബിള്‍…: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം
ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നിലനിര്‍ത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ പുരുഷ ജാവലിന്‍ ത്രോ താരമാകാനാണ് നീരജ് ലക്ഷ്യമിടുന്നത്. 2023-ല്‍ ബുഡാപെസ്റ്റില്‍ നടന്ന എഡിഷനില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. പാരീസില്‍ അര്‍ഷാദ് 92.97 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍, ചോപ്ര അന്ന് 89.45 മീറ്റര്‍ ദൂരം ആണ് എറിഞ്ഞിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

