ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള കായികതാരമെന്ന സ്ഥാനം വീണ്ടും നിലനിർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് റൊണാൾഡോ ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. 2025-ൽ റൊണാൾഡോയുടെ മൊത്തം വരുമാനം ഏകദേശം 260 മില്യൺ ഡോളറാണ്. ഇതിൽ 200 മില്യൺ ഡോളർ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായുള്ള കരാറിൽ നിന്നുമാണ് ലഭിച്ചത്. ശേഷിക്കുന്ന 60 മില്യൺ ഡോളർ പരസ്യങ്ങളും മറ്റ് ഇടപാടുകളിൽ നിന്നുമായാണ്.
Also Read: സൂര്യകുമാർ യാദവിനെതിരെ ആരോപണം; നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ അപകീർത്തി കേസ്
രണ്ടാം സ്ഥാനത്ത് മെക്സിക്കൻ ബോക്സർ സൌൽ “കനെലോ” ആൽവറസ് ആണ്. അമേരിക്കൻ ബോക്സർ ടെറൻസ് ക്രോഫോർഡിനെതിരായ 2025ലെ പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും, ആ മത്സരത്തിൽ ലഭിച്ച വമ്പൻ ഗ്യാരണ്ടി പഴ്‌സാണ് കനെലോയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയത്. അതേസമയം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഡൊമിനിക്കൻ ബേസ്ബോൾ താരം ഹുവാൻ സോട്ടോ നാലാം സ്ഥാനത്തേക്കുയർന്നപ്പോൾ ബാസ്കറ്റ്ബാൾ ഇതിഹാസം ലെബ്രോൺ ജെയിംസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ള അമേരിക്കൻ താരം ജെയിംസാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

