സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹം മാറ്റിവച്ചു; അച്ഛന്റെ രോഗബാധയെ തുടർന്നാണ് മാറ്റിവെച്ചത്

Smriti Mandhana and Palash Muchhal

മുംബൈ: ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും പ്രൊഫഷണൽ ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചല്ലിന്റെയും വിവാഹം മാറ്റിവച്ചു. സ്‌മൃതിയുടെ അച്ഛനെ രോഗബാധയാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് വിവാഹം മാറിവച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹം മാറ്റിവച്ചതായി സ്മൃതിയുടെ മാനേജർ തുഹിൻ മിശ്രയാണ് മാധ്യമങ്ങളെ അറിയിച്ചത്. പ്രഭാത ഭക്ഷണ സമയത്ത് അച്ഛന് തളർച്ച അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇപ്പോൾ ആശുപത്രി നിരീക്ഷണത്തിലാണ്. അച്ഛന് സുഖമാവുന്നതു വരെ വിവാഹം വേണ്ടെന്ന സ്‌മൃതിയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം നീട്ടിവച്ചത്.

ALSO READ : വിവാഹത്തിനൊരുങ്ങി സ്മൃതി മന്ദാന ; വൈറലായി ഹാൽദി ചിത്രങ്ങൾ

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പലാഷ് മുച്ചൽ സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്ത വിഡിയോയും, സ്മൃതിയുടെ ഹൽദി ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. താരത്തിന് ആശംസകളുമായി നിരവധി ആരാധകനായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News