വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് കടന്ന് സൗരാഷ്ട്ര. ബാറ്റിംഗ് ലഭിച്ച പഞ്ചാബ്, 50 ഓവറിൽ 291 റൺസിന് പുറത്തായിരുന്നു. മാന്യമായ സ്കോർ നേടിയിട്ടും, സൗരാഷ്ട്രയുടെ ബാറ്റ്സ്മാൻമാര്‍ക്ക് നേരെ സമ്മർദ്ദം ചെലുത്താൻ പഞ്ചാബിന് കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്ര 292 റൺസ് നേടിയാണ് വിജയിച്ചത്. 39.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 293 റൺസ് നേടി വിജയിക്കുകയായിരുന്നു. 165 റൺസ് നേടി പുറത്താകാതെ നിന്ന വിശ്വരാജ് ജഡേജയാണ് പ്ലേയർ ഓഫ് ദി മാച്ച്. 127 പന്തുകളില്‍ നിന്ന് 18 ഫോറുകളും 3 സിക്സറുകളുമായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
ALSO READ: ഐപിഎൽ 2026: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിന് എഐ പരിഹാരവുമായി ആർസിബി
അൻമോൽപ്രീത് സിംഗും ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിംഗുമാണ് പഞ്ചാബിൻ്റെ ഇന്നിംഗ്‌സിന് കരുത്ത് പകർന്നത്. ജയദേവ് ഉനദ്കട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, ഇനി ഓരോ ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ ചാമ്പ്യൻഷിപ്പ് മത്സരത്തിലേക്കാണ്. ഫൈനല്‍ മത്സരം ജനുവരി 18 ഞായറാഴ്ച, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ബെംഗളൂരു ബിസിസിഐ സെൻ്റര്‍ ഫോര്‍ എക്സലൻസ് ഗ്രൗണ്ടില്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

