തെരുവുനായ ആക്രമണം രൂക്ഷം, എരുമേലി കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് കടിയേറ്റു

STRAY DOG

എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയൻകീഴ് സ്വദേശികളായ സഹോദരങ്ങൾക്കാണ് കടിയേറ്റത്. ഇവർ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.

അതേസമയം, തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി നൽകിയിരിക്കുകയാണ്. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

also read:ഇടുക്കിയിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചികിത്സ നിഷേധിച്ചു, സർക്കാർ ആശുപത്രികൾക്കെതിരെ ഗുരുതര പരാതി

ഇടുക്കിയിലും കുട്ടികളടക്കം നാലുപേർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. ഒടുവിൽ ഇവർ കുമളിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News