വിനോദയാത്ര സംഘത്തിൽ കഞ്ചാവ്; മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായിട്ടുണ്ട്.
നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരാണ് പിടിയിലായത്.

അതേസമയം കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് വൻ ലഹരിമരുന്ന് ശേഖരം പിടി കൂടിയത്. പാവങ്ങാട് കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് 79.74 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിലായത്.

ALSO READ: ‘പരിപാടിയിൽ പങ്കെടുത്തവരിൽ മദ്യപാനികളും ഗുണ്ടകളും‘; ഇഫ്താർ വിരുന്നിന് പിന്നാലെ വിജയ്ക്കെതിരെ പരാതി

കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ രാഹുൽ എന്നിവരാണ് ഡാൻസാഫിൻ്റെയും എലത്തൂർ പൊലിസിൻ്റെയും പിടിയിലായത്.ചെറിയ പാക്കറ്റുകളിലാക്കി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്നും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എലത്തൂർ എസ്എച്ച്ഒ രഞ്ജിത്ത് വ്യക്തമാക്കി. നൈജിൽ എൻഡിപിഎസ് കേസിൽ നേരത്തെയും പ്രതിയാണ്. പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോൺകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News