വൈദ്യുതി പ്രതിസന്ധിയിക്ക് പരിഹാരം ഇസ്തിരി പെട്ടിയുടെ ഉപയോ​ഗം കുറയ്ക്കൽ; ജനങ്ങൾക്ക് ഉപദേശവുമായി സണ്ണി ജോസഫ്

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും പവർകട്ടിനും വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. വൈദ്യുതിയുടെ ഉപയോഗത്തിൽ വർദ്ധനവ് വന്നതായി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജലസംഭരണിയിലെ ജലം 28 ശതമാനമായി കുറഞ്ഞു. ദീർഘകാല കരാറുകൾ പുനസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കും. കടം വാങ്ങിയത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.

also read; കെഎസ്.യു നേതാക്കളുടെ നിലപാട് അരോചകം; കെഎസ്.യു വിമർശനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി

വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാൻ എസി 25 ഡിഗ്രി സെൽഷ്യസിൽ താഴരുതെന്നും ഇസ്തിരി പെട്ടിയുടെ ഉപയോ​ഗം കുറയ്ക്കണമെന്നും ജനങ്ങൾക്ക് ഉപയോ​ഗം കുറയ്ക്കാനും സണ്ണി ജോസഫിന്റെ ഉപദേശം. മുൻമന്ത്രി എ കെ ബാലൻ ഇത്തരത്തിൽ ഒരു അഭ്യർത്ഥന മുന്നോട്ടുവയ്ക്കണമെന്ന് പറഞ്ഞു. ഈ സാഹചര്യം പുതിയതായി ഉണ്ടാക്കിയതല്ല. സോളാർ ഊർജം സംഭരിക്കാൻ സംവിധാനം ഇല്ലാ. BESS സംവിധാനങ്ങൾ ഫലപ്രദമാക്കാൻ ശ്രമിക്കുമെന്നും സണ്ണി ജോസഫിന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News