രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുന്‍പ് നോട്ടീസ് പതിച്ച് കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പങ്കാളികള്‍ക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചു.
സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടി യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് നിലവില്‍ മുപ്പത് ദിവസം മുന്‍പ് പരസ്യ നോട്ടീസ് പതിച്ച് പങ്കാളികള്‍ കാത്തിരിക്കണമെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് ചൂണ്ടിക്കാട്ടി. സ്വകാര്യത ഉള്‍പ്പടെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്ന് അഭിഭാഷകന്‍ രാജു രാമചന്ദ്രനും പറഞ്ഞു. ഈ നിരീക്ഷണത്തോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് യോജിക്കുകയായിരുന്നു. വിവാഹം വിളിച്ചറിയിക്കാനുള്ള ഈ വ്യവസ്ഥ പലപ്പോഴും അക്രമങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

പുരുഷാധിപത്യ മനോഭാവത്തില്‍ നിന്നാണ് ഈ നോട്ടീസ് പതിക്കുന്ന വ്യവസ്ഥ വന്നതെന്ന് ജസ്റ്റിസ് ഹിമ കോലിയും നിലപാടെടുത്തു. പ്രത്യേക വിവാഹ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടന ബഞ്ച് പരിഗണിക്കും. സ്വവര്‍ഗം പങ്കാളികള്‍ക്കിടയില്‍ ശാരീരികം മാത്രമല്ല, വൈകാരിക ബന്ധം കൂടിയാണെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. അയോധ്യ കേസില്‍ നടന്നതു പോലെ അടുത്തയാഴ്ച മറ്റെല്ലാം മാറ്റി തുടര്‍ച്ചയായി ഈ കേസില്‍ മാത്രം വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News