പഴയകാല ഓര്‍മ പുതുക്കും മിക്ചര്‍ മിഠായി; ഞൊടിയിടയില്‍ സിംപിളായി തയ്യാറാക്കാം

mixture mittai

പഴയകാല ഓര്‍മ പുതുക്കും മിക്ചര്‍ മിഠായി ഞൊടിയിടയില്‍ സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കടല മാവ് – അരക്കിലോ

വെള്ളം – കുഴയ്ക്കാന്‍ ആവശ്യത്തിന്

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ശര്‍ക്കര – അരക്കിലോ

ഏലയ്ക്ക പൊടിച്ചത് – ഒരു സ്പൂണ്‍

നെയ്യ് – ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കടലമാവ് ചപ്പാത്തി മാവിന്റെ പരുവത്തേക്കാള്‍ കുറച്ചുകൂടി മൃദുവായി കുഴച്ചെടുക്കുക

എണ്ണ ചൂടാകുമ്പോള്‍ സേവനാഴിയിലൂടെ നീലിന്റെ കട്ടിയില്‍ മാവ് പിഴിഞ്ഞെടുത്ത് വറുക്കുക. മിക്ചര്‍ മിഠായിക്ക് ആവശ്യമായ സേവ് തയ്യാറായി.

ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക

അതിലേക്കു ശര്‍ക്കര ചേര്‍ത്ത് നന്നായി ഉരുക്കിയെടുക്കുക.

അതിലേക്ക് ഏലയ്ക്ക പൊടിയും ചേര്‍ത്തു കുറുക്കി എടുക്കുക.

അതിലേക്കു തയാറാക്കി വച്ചിട്ടുള്ള സേവ് പൊടിച്ചതും നെയ്യും ചേര്‍ത്ത് ഇളക്കുക.

അത് യോജിച്ചു ചേരുമ്പോള്‍ ഒരു പാത്രത്തില്‍ നെയ്യ് തേയ്ച്ചു കൊടുക്കുക.

അതിലേക്കു തയാറാക്കിയ മിക്‌സ് ചേര്‍ത്തു കൊടുക്കുക

തുടര്‍ന്ന് അത് നന്നായി അമര്‍ത്തി ഒരു കത്തി കൊണ്ട് ചതുരത്തില്‍ മുറിച്ച് എടുക്കുക

തണുക്കുമ്പോള്‍ കഴിച്ച് നോക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News