വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് മദ്യത്തിന്റെ വ്യാപനം വർധിപ്പിക്കുമെന്ന് ടിപി രാമകൃഷ്ണൻ. ഈ വിഷയത്തിലെ സർക്കാരിന്റെ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് എടുത്ത നിലപാടുകളിൽ നിന്നെല്ലാം പുറകോട്ട് പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിദേശ മദ്യ നയം കേരളസമൂഹം ചർച്ച ചെയ്യുകയാണെന്നും സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യത്തിന് നികുതി ചുമത്തുന്നതാണ് പ്രധാന കാര്യമെന്നും ഇടതുപക്ഷം അന്ന് തന്നെ വീര്യം കുറഞ്ഞ മദ്യത്തിനെ കുറിച്ചുള്ള നയം വ്യകതമാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായ കൂടിയാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: സമരക്കാർ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണം തെറ്റ്; എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകിയതായി എം എ നന്ദൻ
തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായത് ഭരണ ഘടനാ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വീണ വിജയനെ ഇ ഡി ചോദ്യം ചെയ്താൽ എന്താ പ്രശ്നമെന്നും അതിൽ പിണറായിയെ തടയാൻ എന്താണ് കാര്യമെന്നും ആ നീക്കത്തെയാണ് സി പി ഐ എം എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

