‘ഉദ്യോഗസ്ഥർ വകുപ്പിന്റെ അവിഭാജ്യ ഘടകം’; ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷി മന്ത്രി ടി. സിദ്ദിഖ്

T. Siddique Supports Sreeram Venkitraman

ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്. ഉദ്യോഗസ്ഥർ വകുപ്പിന്റെ അവിഭാജ്യ ഘടകമാണ് എന്നും കർഷകരുമായി യോജിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് ഉറപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം എന്നും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ മുൻ കൃഷി മന്ത്രിയുടെ വാർത്ത സമ്മേളനത്തിലും പങ്കെടുത്തിരുന്നു. അത് സ്വാഭാവിക നടപടി മാത്രം ആണ്. ഇനിയുള്ള വാർത്ത സമ്മേളനങ്ങളിൽ ശ്രീറാം ഉണ്ടാകുമോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാമെന്നും ടി സിദിഖ് കോഴിക്കോട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിയുടെ വാർത്താ സമ്മേളത്തിൽ പങ്കെടുക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയിരുന്നു. നിയമസഭയിലെ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിനിടെ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ കൂടെ ശ്രീറാം വെങ്കിട്ടരാമൻ എത്തിയതാണ് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനു വഴിതെളിച്ചത്.

ALSO READ: ‘കോൺ​ഗ്രസിന്റേത് കേരളത്തെ വിറ്റഴിക്കാനുള്ള ധവളപത്രം’ : പി എ മുഹമ്മദ് റിയാസ്

മാധ്യമ പ്രവർതത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളന വേദിയിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധത്തിനിടെ വ്യക്തമാക്കി. ഇതോടെ കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളന വേദി ഉപേക്ഷിച്ചു പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News