
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ച് ദേശീയ അന്വേഷണ ഏജന്‍സി. റാണയെ 18 ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയിലാണ് പാട്യാല ഹൗസ് കോടതി വിട്ടത്.കനത്ത സുരക്ഷയില്‍ തടവില്‍ പാര്‍പ്പിച്ച റാണയില്‍ നിന്നും ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ തേടും.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമവുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യലിനു വേണ്ടിയാണ് 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി ദില്ലി പാട്യാല ഹൗസ് കോടതി വിധിച്ചത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്തെ റാണയുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു.
Also Read : ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി കന്നട പുസ്തകത്തിന്റെ പരിഭാഷ
ഐ ജി യും 2 ഡി ഐ ജി എസ്പിയും അടങ്ങുന്ന 12 അംഗ ഉന്നത സംഘമാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും നടപടികള്‍ നിരീക്ഷിക്കും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കറെ തൈ്വബ, ഐഎസ്ഐ മറ്റു ഭീകര സംഘടനക്കൂളുമായുള്ള റാണയുടെ ബന്ധം സംഘം പരിശോധിക്കും. ആക്രമണത്തിലെ പങ്കിനെ പറ്റിയും വിശദമായി ചോദ്യം ചെയ്യും.
കോള്‍മാന്‍ ഹെഡ്ലിയുമായുള്ള ബന്ധവും സാമ്പത്തിക, പ്രാദേശിക കൂട്ടുകെട്ടുകളും പരിശോധിക്കും. കൊച്ചിയിലെ താജ് ഹോട്ടലില്‍ താമസിച്ചതിലെ ദുരൂഹതകളും വെളിച്ചെത്ത് കൊണ്ട് വരും.അതീവ സുരക്ഷയിലാണ് താഹവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സി സി ടി വി, വൈദ്യ പരിശോധന എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേ സമയം റാണയുടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അമേരിക്ക സ്ഥിരീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here