കാസര്‍ഗോഡ് കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു

death

കാസര്‍ഗോഡ് ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയന്‍ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് തുമ്പോടിയിലാണ് സംഭവം.


പറമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നല്‍ കുത്തേറ്റത്. മണ്‍പുറ്റില്‍ കൂടുകൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന നാലു തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഇവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News