ലാവ വിരാട് വി1 5ജി , ലാവ വിരാട് വി1 4ജി എന്നീ രണ്ട് മോഡലുകൾക്ക് ശേഷം പുതിയ മോഡലുമായി ലാവ രം​ഗത്ത്

LAVA

ലാവ വിരാട് വി1 5ജി , ലാവ വിരാട് വി1 4ജി എന്നീ മോഡലുകൾക്ക് ശേഷം പുതിയ മോഡലായ വിരാട് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ലാവ. ലാവ വിരാട് വി1 5ജി , ലാവ വിരാട് വി1 4ജി എന്നീ രണ്ട് മോഡലുകളാണ് കമ്പിനി പുറത്തിറക്കുന്നത്. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെയാകും ഫോണുകളുടെ വിൽപ്പന നടക്കുന്നത്. ഈ പുതിയ മോഡലുകളുടെ സ്പെക്കുകൾ ഏറെക്കുറെ സമാനമാണെങ്കിലും ക്യാമറയിൽ നേരിയ വ്യത്യാസങ്ങളുണ്ട്.

ലാവ വിരാട് വി1 4ജി മോഡലിന് പിന്നിൽ രണ്ട് ലെൻസുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളാണ് നൽകിയിരിക്കുന്നത്. ഇതിൽ എൽഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്നു. ലാവ വിരാട് വി1 5ജി മോഡലിന്റെ പിൻഭാഗത്തെ ക്യാമറ മോഡ്യൂൾ ഡിസൈനിലും ബാക്ക് പാനലിലെ പാറ്റേണിലും ചെറിയ മാറ്റങ്ങളുണ്ട്. ഇതിലും രണ്ട് ക്യാമറ ലെൻസുകളും എൽഇഡി ഫ്ലാഷും അടങ്ങിയിരിക്കുന്നു.

ALSO READ :വീട്ടിലെ സിസിടിവി ക്യാമറ ശരിക്കും സുരക്ഷിതമാണോ? ഈ പിഴവുകൾ മൂലം നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തിയേക്കാം

ഫോണിന്റെ വലതുവശത്തായി പവർ ബട്ടണും വോളിയം കൺട്രോളുകളും നൽകിയിട്ടുണ്ട്. താഴെ ഭാഗത്തായി യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രില്ല്, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോഫോൺ കട്ടൗട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മറ്റ് സവിശേഷതകളും വില വിവരങ്ങളും ജൂലൈ 21ലെ ലോഞ്ചിന് ശേഷമാകും അറിയാൻ സാധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News