
ആഗോള വിപണിയിൽ വരവറിയിച്ചതിന് പിന്നാലെ, ഇന്ത്യയിലേക്കും ലോഞ്ചിനൊരുങ്ങി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G. മിഡ്‌റേഞ്ചിൽ മികച്ച സ്പെക്കുകളും എ ഐ ഫീച്ചറുകളുമായി മത്സരം കടുപ്പിക്കാനാണ് ഇൻഫിനിക്സിന്‍റെ ഇത്തവണത്തെ വരവ്. ഇൻഫിനിക്‌സിന്റെ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ (OS) XOS 16 ന്റെ അരങ്ങേറ്റത്തിന് കൂടിയാണ് ഈ ലോഞ്ച് സാക്ഷ്യം വഹിക്കുക. കർവ്ഡ് ഡിസ്‌പ്ലെയും സ്ക്വയർ കാമറ ഡിസൈനുമായി വരുന്ന മൂന്ന് കളർ ഓപ്‌ഷനുകളിലും ലഭ്യമാകും. ഫെബ്രുവരി 25 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും വിൽപന ആരംഭിക്കും.
സവിശേഷതകൾ:
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 4,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ സവിശേഷതകളുള്ള LTPS 3D കർവ്ഡ് AMOLED സ്‌ക്രീനാണ് എഡ്ജിന്റെ പ്രധാന ആകർഷണം. മിഡ്‌റേഞ്ചിൽ അത്രക്ക് ആരാധകരില്ലാത്ത മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. മാലി-G610 GPU, 8GB വരെ LPDDR5X റാം, 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്.
f/1.8 അപ്പേർച്ചറും ഡ്യുവൽ ഫ്ലാഷ് സജ്ജീകരണവുമുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും സെക്കൻഡറി കാമറയും അടങ്ങിയ സ്ക്വയർ ഡ്യുവൽ കാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് പവർഹൗസ്.

ALSO READ; പെർഫോമൻസിനും പ്രൈവസിക്കും മുൻഗണന; ആൻഡ്രോയിഡ് 17-ന്‍റെ ബീറ്റ അപ്‌ഡേറ്റ് വിശേഷങ്ങൾ അറിയാം
ഡ്യുവൽ സിം സപ്പോർട്ട് (നാനോ+നാനോ), 5.5G, 5G നെറ്റ്‌വർക്കുകൾ, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, ഒടിജി സപ്പോർട്ട്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നത്.
6 ജിബി/ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയും, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 23,999 രൂപയും 25,999 രൂപയുമാണ് വില. ലൂണാർ ടൈറ്റാനിയം, സ്റ്റെല്ലാർ ബ്ലൂ, സിൽക്ക് ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാനാകും. എസ്‌ബിഐ, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 2,000 രൂപ ഡിസ്കൗണ്ടും ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

