വാങ്ങാനുള്ളവർ വാങ്ങിക്കോ… വിവോ, ഐക്യൂ മിഡ്‌റേഞ്ച് മോഡലുകൾക്ക് മാർച്ച് ഒന്ന് മുതൽ വില ഉയരും; വിവരങ്ങൾ അറിയാം

vivo and iqoo price hike

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ വിവോ, ഐക്യൂ എന്നിവയുടെ മിഡ്‌റേഞ്ച് മോഡലുകൾക്ക് വില കൂടുന്നു. വിവോ ടി 4 സീരീസ്, ഐക്യൂ സെഡ് 10 സീരീസ് എന്നിവക്കാണ് വില ഉയരുന്നത്. പുതിയ വില വർധനവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ഘടകങ്ങളുടെ വില കുതിച്ചുയർന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിവോ T4, വിവോ T4R ഈ മോഡലുകളുടെ എല്ലാ വകഭേദങ്ങൾക്കും ഏകദേശം 2,000 രൂപ വരെ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിവോ T4x മോഡലിന്റെ 6GB വകഭേദത്തിന് 1,500 രൂപയും, 8GB വകഭേദങ്ങൾക്ക് 2,500 രൂപയും വർധിക്കും.

ALSO READ; സൈനിക ഉപയോഗത്തിന് വിസമ്മതിച്ചു, ആന്ത്രോപ്പിക്കിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് ട്രംപ്; പെന്‍റഗൺ കരാർ ഓപ്പൺ എഐയ്ക്ക്

ഐക്യൂ Z10, ഐക്യൂ Z10R മോഡലുകളുടെ എല്ലാ വകഭേദങ്ങൾക്കും 2,000 രൂപയുടെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. 8/128, 8/256, 12/256 വേർഷനുകളാണ് ഐക്യൂ Z10 നുള്ളത്. ഐക്യൂ Z10x ഇതിന്റെ അടിസ്ഥാന മോഡലിന് (6GB) 1,500 രൂപയും, ഉയർന്ന വേരിയന്‍റുകൾക്ക് (8GB) 2,500 രൂപയും വില കൂടും. അതേസമയം, വില വർധനയെ പറ്റി ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News