ടെക്സ്റ്റ് സന്ദേശങ്ങൾ ഹൈഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. സ്പോയിലറുകളായി സന്ദേശങ്ങളെ മറയ്ക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പായ 26.6.10.71 ൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. സന്ദേശങ്ങൾ മറച്ചു ലഭിക്കുകയും ടാപ്പ് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന രീതിയിലുമാണ് പുതിയ ഫീച്ചർ. ചിത്രങ്ങൾ, വീഡിയോകൾ, മറ്റു ഫയലുകൾ എന്നിവകളിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയില്ല. ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമാണ് ഇത്തരം ഫീച്ചറുകൾ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.
Also Read: ഒരു മാറ്റവുമില്ലല്ലേ…: എസ് 26 സീരീസിലെ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റി പുറത്ത്
നിലവിൽ ആപ്പിളിന്റെ ഐമെസേജിൽ ഇൻവിസിബിൾ ഇങ്ക് ഫോർമാറ്റിൽ സമാനമായ ഫീച്ചർ ലഭ്യമല്ല. പുതിയ ഫീച്ചർ പ്രകാരം സ്പോയിലറായി അടയാളപ്പെടുത്ത ഭാഗം മറഞ്ഞ നിലയിലായിരിക്കും സ്വീകർത്താവിന് ലഭ്യമാകുക. മെസേജ് ബബിളിൽ ടാപ്പ് ചെയ്യുമ്പോൾ സന്ദശം സ്വീകർത്താവിന് വായിക്കാനും സാധിക്കും. ബീറ്റാ ടെസ്റ്റർമാർക്ക് നിലവിൽ ഈ ഓപ്ഷൻ ലഭ്യമാണെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു.
English Summary: Whatsapp New Spoiler Feature to Hide Messages in Chats
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

