
കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍ ചോര്‍ച്ചയില്‍ തായ്‌ലാന്‍ഡ് പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് ഭരണഘടനാ കോടതി. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നുമായുള്ള തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്തരണിന്റെ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. കംബോഡിയയും തായ്‌ലാന്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചാണ് പെയ്തോങ്തരണ്‍ ഫോണ്‍ സംഭാഷണം നടത്തിയത്. ഫോണ്‍ സംഭാഷണത്തിനിടെ ഹുന്‍ സെന്നിനെ അങ്കിള്‍ എന്ന് അഭിസംബോധന ചെയ്തതും സൈന്യത്തെ തള്ളി പറഞ്ഞതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Also read- ‘അപ്പനാണ് ഹീറോ’; ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ അച്ഛൻ കടലിൽ ചാടി, വീഡിയോ വൈറലാകുന്നു
പെയ്‌തോങ്തരണ്‍ ധാര്‍മ്മികത ലംഘിച്ചെന്ന് ആരോപിച്ച് 36 സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.ചോര്‍ന്ന ഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും പെയ്‌തോങ്തരണ്‍ ഷിന്‍വത്രയെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് സസ്‌പെന്‍ഷന്‍ പ്രാബല്ല്യത്തില്‍ വന്നത്.
കംബോഡിയയുമായുള്ള അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ പെയ്‌തോങ്തരണിന് സമ്മര്‍ദ്ദം ഏറിവരികയായിരുന്നു.ഇതിനിടെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നത്. പെയ്തോങ്തരണ്‍ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് തായ്‌ലാന്‍ഡില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായിരുന്നു. കോടതി നടപടി അംഗീകരിക്കുന്നതായി പെയ്‌തോങ്തരണ്‍ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here