കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ല…എല്ലാവരും ഒന്ന്; താരിഖ് അൻവർ

കോൺഗ്രസ് പുനഃസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ തീർക്കുമെന്നും ഏഴംഗ കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായി സംസാരിച്ചെന്നും വേണ്ടത്ര ചർച്ചടന്നില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില ബ്ലോക്കുകളിൽ ഉള്ള പ്രശ്നം താൻ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും താൻ ഗ്രൂപ്പുകളിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 12 മുതൽ 14 വരെ കേരളത്തിൽ ഉണ്ടാവുമെന്നും താരിഖ് അൻവർ വ്യക്തമാക്കുകയുണ്ടായി.

Also read: ‘സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു’; ഒളിയമ്പുമായി ടി സിദ്ദിഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News