നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. എൽ ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്. നിലമ്പൂരിൽ ഒരു മാറ്റം പ്രകടമായിരുന്നു എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണ വിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം. എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണ്. അതെ വിഷയത്തിൽ മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർക്ക് നിരാശയുണ്ടാക്കി എന്നും എം സ്വരാജ് പറഞ്ഞു.
Also read: എസ്എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം ഇന്ന്
അതേസമയം, നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കൃത്യവും സുഗമവുമായ രീതിയിൽ നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. സമയംഅവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. പുതുതായുള്ള ഉദ്യമത്തിന്റെ ഭാഗമായി, പ്രിസൈഡിങ് ഓഫീസർമാർ അതതു പോളിങ് സ്റ്റേഷനിൽനിന്നുള്ള വിവരങ്ങൾ ECINET ആപ്ലിക്കേഷനിൽ നേരിട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട്. പോളിംഗ് ശതമാന പ്രവണതകൾ ഏകദേശ കണക്കാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. 1961-ലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 49S പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർക്ക്, രേഖപ്പെടുത്തിയ വോട്ടുകളുടെ യഥാർഥ കണക്കു വിശദീകരിക്കുന്ന ഫോം 17C പ്രിസൈഡിങ് ഓഫീസർമാർ കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

