അച്ഛനെ മറികടന്നോ മകൻ? തിയാഗോ മെസ്സി ഒരു മത്സരത്തിൽ 11 ഗോൾ അടിച്ച വാർത്തയുടെ സത്യാവസ്ഥ ഇതാണ്…

Lionel Messi's Son Thiago

ഫുട്ബാൾ എന്ന് പറയുമ്പോ തന്നെ പലരുടെയും മനസിലേക്ക് ആദ്യമെത്തുന്നത് ലയണൽ മെസ്സി എന്ന ഇതിഹാസത്തിന്റെ പേരായിരിക്കും. മെസ്സിയുടെ മകൻ തിയാഗോ മെസ്സിയാണ് ഇപ്പോൾ കായിക ലോകത്തെ ചർച്ചാ വിഷയം. പിതാവിന്‍റെ വഴിയേ മകനും എന്ന വിശേഷണങ്ങളോടെയാണ് തിയാഗോയെ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നത്. അണ്ടർ-13 എംഎൽഎസ് കപ്പ് ടൂർണമെന്റിൽ ഇന്‍റർ മയാമിയുടെ കൗമാരപ്പട അറ്റ്‌ലാന്‍റ യുനൈറ്റഡിനെ മറുപടിയില്ലാത്ത 12 ഗോളുകൾക്ക് തകർത്തപ്പോൾ അതിൽ 11 ഗോളും നേടിയത് തിയാഗോ മെസ്സിയെന്നായിരുന്നു പല ഇടങ്ങളിൽ നിന്നായുള്ള റിപ്പോർട്ടുകൾ.

മെസ്സിയുടെ മൂത്ത പുത്രനായ 12കാരൻ 12ാം മിനിറ്റിൽ തുടങ്ങിയ ഗോൾവേട്ട അവസാനിപ്പിച്ചത് 89ാം മിനിറ്റിലാണെന്നും 27, 30, 35, 44, 51, 67, 76, 87 മിനിറ്റുകളിലായി തിയാഗോ എതിരാളികളുടെ വല തുളച്ചെന്നുമാണ് വാർത്തകൾ. എന്നാൽ, അതൊരു വ്യാജ വാർത്തയായിരുന്നുവെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനും മിയാമി ഹെറാൾഡ് പത്രത്തിന്‍റെ റിപ്പോർട്ടറുമായ മിഷേൽ കോഫ്മാൻ സ്ഥിരീകരിച്ചത്.

ALSO READ; ‘നമ്മൾ ആകെ വഴങ്ങിയത് ഒരു ഗോൾ മാത്രമാണ്, നാല് ക്ലീൻ ഷീറ്റും സ്വന്തമാക്കി’: സ്വർണത്തിൽ മുത്തമിട്ട കേരള ഫുട്ബോൾ ടീം

ഇങ്ങനെയൊരു മത്സരമേ നടന്നിട്ടില്ലെന്നതാണ് ഏറ്റവും വലിയ തമാശ. തിയാഗോ ഇന്റർ മയാമി അക്കാദമിക്കായി 11 ഗോളുകൾ നേടിയിട്ടില്ല. ഇങ്ങനെയൊരു മത്സരം തന്നെ നടന്നിട്ടില്ല. ഏതാനും ആരാധകർ കൃത്രിമമായി നിർമിച്ച വാർത്തയാണിത്, അതാണ് വൈറലായത്’ -മിഷേൽ തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.മെസ്സി മയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെ 2023ലാണ് തിയാഗോ ഇന്റർ മയാമി അക്കാദമിയിൽ ചേരുന്നത്. തിയാഗോ അണ്ടർ 13 ടീമിന്‍റെ പ്രധാന താരങ്ങളിലൊരാളാണ്. മെസ്സിയുടെ സഹതാരമായ ലൂയിസ് സുവാരസിന്‍റെ മകൻ ബെഞ്ചമിൻ സുവാരസും ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News