കോട്ടയം ജില്ലാ ജയില്‍ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച മൂന്നുമണിയോടെയാണ് സംഭവം. പ്രതിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.
നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍
നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍. ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു മജിസ്‌ട്രേറ്റ് ദീപാ മോഹനന്റെ വീട്ടിലെത്തിച്ചാണ് പ്രതികളെ ഹാജരാക്കിയത്. അതേസമയം നവജാതശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധന നടത്തും
പ്രതികളുടെ മൊബൈല്‍ ഫോണുകളും സിഡിആര്‍ വിവരങ്ങളും പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം അനീഷയുടെയും ഭാവിന്റെയും ലൈംഗികശേഷി പരിശോധിച്ചു. അനീഷ മുന്‍പ് ഗര്‍ഭിണിയായിരുന്നതായും പ്രസവിച്ചതായും പരിശോധനയില്‍ കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

