ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തലുകള്‍ നല്‍കിയില്ലെന്നും വെട്ടിക്കുറച്ചുവെന്നുമുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച് കണക്കുകള്‍ നിരത്തിയാണ് മന്ത്രി ഫേസ്ബുക്കിൽ മറുപടി നല്‍കിയിരിക്കുന്നത്. തെറ്റായ കണക്കുകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തലുകള്‍ നല്‍കിയില്ലെന്ന വ്യാജ പ്രചരണത്തിനാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മറുപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തല്‍. എന്നാല്‍ സര്‍ക്കാര്‍ 9994 കോടി രൂപ അനുവദിച്ചു നല്‍കി. ചെലവ് 103 ശതമാനമാണ്. നടപ്പു വര്‍ഷം 10,432 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍. അതില്‍ 2504 കോടി രൂപയും കൈമാറിക്കഴിഞ്ഞു. അതായത് മൂന്നു മാസത്തിനുള്ളില്‍ ആകെ ബജറ്റ് വകയിരുത്തലിന്റെ നാലിലൊന്ന് തുകയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
2021-22 ല്‍ അനുഭവിച്ചത് 8266 കോടിയാണ് ചിലവഴിച്ചത് 11,361 കോടിയും. അതായത് 137 ശതമാനം തുക ചിലവഴിച്ചു 2022-23 -ല്‍ 9425 കോടി വകയിരുത്തിയെങ്കില്‍ 9675 കോടി അനുവദിച്ചത്. ചിലവഴിച്ചതാകട്ടെ 103% ആണ്. മാത്രമല്ല ആരോഗ്യ മേഖലയിലെ ചെലവുകള്‍ക്ക് ട്രഷറി നിയന്ത്രണം ഇല്ല. കൂടാതെ രണ്ടാം പിണറായി സര്‍ക്കാര്‍ 770 തസ്തികകളാണ് ആരോഗ്യ മേഖലയില്‍ പുതുതായി അനുവദിച്ചത്. അത്യാധുനിക ചികിത്സാരീതികള്‍ക്കും തുടക്കമിട്ടു. ഈ വസ്തുതകള്‍ മറച്ചുവെച്ച് തെറ്റായ പ്രചരണം നടത്തുകയാണെന്നും ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

