തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ വിൽഫ്രഡ് (31) ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെ കഠിനംകുളം ആറാട്ട് വഴിക്ക് സമീപം കടലിലാണ് വെള്ളം മറിഞ്ഞത്.

രണ്ടുപേർ മത്സ്യബന്ധനത്തിനായി വള്ളത്തിൽ പുറപ്പെട്ടപ്പോൾ തിരയിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു. കരയിലുണ്ടായിരുന്നവർ ഉടനടി വള്ളങ്ങളിൽ എത്തി രക്ഷാപ്രവർത്തനം നടത്തി. എങ്കിലും വിൽഫ്രഡിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ വിൽഫ്രഡിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു

also read; വിയറ്റ്നാം ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മ‍ൃതദേ​ഹം നാളെ ജന്മനാട്ടിലെത്തിക്കും

വിൽഫ്രഡിന് ഒപ്പമുണ്ടായിരുന്ന റൂബിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും. അഞ്ചുതെങ്ങ് തീരദേശ പോലീസ് നടപടികൾ സ്വീകരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News