ഒരു ഇന്ദിരാ​ ഗ്യാരൻ്റിയും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തം: ഡോ. ടി എം തോമസ് ഐസക്

കേരളത്തിൽ ഒരു ഇന്ദിരാ ​ഗ്യാരൻ്റിയും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തമാണെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അം​ഗം ഡോ ടി എം തോമസ് ഐസക്. കേരളത്തിൽ ശമ്പളപരിഷ്കരണം ഉണ്ടാകില്ല, റിട്ടയർമെൻറ് പ്രായം ഉയർത്തും, ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ല, ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും പൊതുമേഖല സ്ഥാപനങ്ങൾ പലതും സ്വകാര്യവൽക്കരിക്കുകയും പൂട്ടുകയും ചെയ്യുമെന്ന് വ്യക്തമാകുന്നു.

കേരളം വലിയ ഒരു തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പണം ഉണ്ടാക്കുന്നതിന് എൽഡിഎഫ് സ്വീകരിച്ച നയങ്ങൾ ശരിയല്ല എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ധനസമാഹരണത്തിന് എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദഹം പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിൽ എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയാണ് ധവളപത്രം. എന്തിനാണ് യുഡിഎഫ് സർക്കാരിൻറെ മുൻഗണനയെന്നും ഡോ തോമസ് ഐസക് ചോ​ദിച്ചു. അത് ഇന്ദിരാ ഗ്യാരൻ്റിക്കാണോ ക്ഷേമ പദ്ധതികൾക്കാണോ സാമ്പത്തിക അച്ചടക്കത്തിനാണോ എന്നും ചോദിച്ചു.

Also read: വി ഡി സതീശനിൽ കാണാൻ കഴിഞ്ഞത് നരസിംഹ റാവുവിനേയും നരേന്ദ്ര മോദിയേയും: എ എ റ​ഹീം എം പി

കേന്ദ്ര അവഗണനയ്ക്കെതിരെ എന്തുകൊണ്ടാണ് യു ഡി എഫ് സർക്കാർ ഒന്നും പറയാത്തത്. നയപ്രഖ്യാപനത്തിലും കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് പോലും ഇല്ല കിഫ്ബിയെ സംബന്ധിച്ച് കേന്ദ്രസർക്കാരിൻറെ നിലപാടിനെയാണ് യുഡിഎഫ് സർക്കാർ പിന്താങ്ങുന്നത്. കേരളം കടക്കെണിയിൽ അല്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News