മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായെന്ന് പരാതി. ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ഷൊർണൂർ സ്റ്റേഷൻ പരിധിയിലെ ശാസ്ത, അനുഗ്രഹ, ചെറുതുരുത്തി സ്റ്റേഷൻ പരിധിയിലെ കീർത്തന എന്നിവരെയാണ് രാവിലെ മുതൽ കാണാതായത്. മൂവരും ഷൊർണൂരിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരാണ്.
ALSO READ: ‘ലഹരിയിൽ നിന്ന് മോചനം നേടണം’; ഷൈൻ ടോം ചാക്കോ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക്
ടവർ ലൊക്കേഷൻ പ്രകാരം പെൺകുട്ടികൾ കോയമ്പത്തൂർ ഭാഗത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഷൊർണൂർ, ചെറുതുരുത്തി പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി പെൺകുട്ടികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
ENGLISH SUMMARY: Three 10th grade students are missing. The incident took place in the limits of Shoranur and Cheruthuruthy police stations. Shastha and Anugraha from Shoranur station limits and Keerthana from Cheruthuruthy station limits have been missing since morning. The three have written their 10th grade exams at a private school in Shoranur and are awaiting their results. According to the tower location, the police have received information that the girls are in the Coimbatore area. Shoranur and Cheruthuruthy police officers are jointly continuing the search for the girls.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

