മൂന്ന്‌ കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

Elathur MLA Vidya Balakrishnan

മൂന്ന്‌ കോടി രൂപയ്ക്ക്‌ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന്‌ പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ദില്ലി സ്വദേശികളാണ്‌ പിടിയിലായത്‌. ദില്ലിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

പ്രതികളുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഡിസിപി പദംസിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടൻ പ്രതികളുമായി കോഴിക്കോട്ടേക്ക് തിരിക്കും.

ALSO READ: തിരിഞ്ഞു നോക്കിയില്ല; പ്രതിഷേധങ്ങളെ പാടെ അവഗണിച്ച് ധർമേന്ദ്ര പ്രധാനുമായി കൂടിക്കാ‍ഴ്ച; വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തി മന്ത്രി എൻ ഷംസുദ്ദീൻ

ഈ മാസം ഏഴിന് ആയിരുന്നു വിദ്യാ ബാലകൃഷ്ണന് ഫോൺ കോള്‍ ലഭിച്ചത്. വയനാട് എം പി പ്രിയങ്ക ​ഗാന്ധിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ആയിരുന്നു ഫോൺ വന്നത്. വി ഡി സതീശൻ മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്നും അപ്പോൾ മന്ത്രിയാക്കാമെന്നും ആയിരുന്നു ഫോൺ വിളിച്ച വ്യക്തിയുടെ വാ​ഗ്ദാനം. പിന്നാലെ വിദ്യാ ബാലകൃഷ്ണൻ എം എൽ എ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News