തൃശൂർ ആളൂരിൽ പൊലീസ് സംഘത്തിന്റെ വാഹനം ഇടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചാലക്കുടി സ്വദേശികളായ ജൂവിൻ ( 16 ), അനന്തകൃഷ്ണൻ ( 18) എന്നിവർക്ക് ആണ് പരുക്കേറ്റത്. ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടികളെ പിറകിൽ നിന്നും വന്ന ഡാൻസാഫ് സംഘത്തിന്റ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജൂവിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. അനന്തകൃഷ്ണനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ALSO READ: ഷിഗെല്ല പേടിയിൽ കോഴിക്കോട്, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ; ആദ്യത്തെ മലേറിയ കേസും ജില്ലയിൽ
Two students sustained serious injuries after a vehicle belonging to a police team reportedly collided with their electric scooter in Alur, Thrissur. The injured have been identified as 16-year-old Juvin and 18-year-old Ananthakrishnan, both natives of Chalakudy.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

