
അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെ പോലീസ് ചോദ്യം ചെയ് വിട്ടയച്ചു. കടവന്ത്ര പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു. കേസിൽ ടിനി ടോമിന് നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തനിക്കെതിരെ ടിനി ടോം നേരിട്ടും വാട്സാപ്പ്ഗ്രൂപ്പുകൾ വഴിയും വംശീയ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതി . പരാതിയിൽ കഴമ്പില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നീട് അൻസിബ കോടതിയെ സമീപിക്കുകയും ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു. തുടർന്നാണ് കടവന്ത്ര പൊലീസ് കേസെടുത്തത്.
Also read: ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്
English summary
Actor Tiny Tom was questioned by Kadavanthra Police for nearly three hours in connection with a complaint filed by Ansiba Hasan. He was later released after securing anticipatory bail.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

