
ഒഡീഷ ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് 8000-ത്തിലധികം ഉദ്ദ്യോഗാർത്ഥികളെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ സാംബൽപൂർ എയർസ്ട്രിപ്പ് പരീക്ഷഹാളായി മാറി. ആ വീഡിയോ ഒരു തമാശയല്ല, പകരം അതിലൂടെ കാണിച്ച് തരുന്നത് രാജ്യത്ത് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയുടെ നേർക്കാഴ്ച്ചയാണ്.
സാംബൽപൂർ ജില്ലയിലെ 24 പൊലീസ് സ്റ്റേഷനുകളിലേയ്ക്കായി 187 ഒഴിവുകൾ നികത്തുന്നതിനായാണ് പരീക്ഷ നടത്തിയത്. തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസാണ്. 800-ത്തിലധികം ഉദ്ദ്യോഗാർത്ഥികൾ പരീക്ഷയ്ക്കായി എത്തിയപ്പോൾ പരീക്ഷഹാൾ തിരഞ്ഞെടുക്കുന്നത് അധികൃതർക്ക് വെല്ലുവിളിയായി മാറി. അങ്ങനെയാണ് സാംബൽപൂർ പൊലീസ് റോഡ് പരീക്ഷ ബാളായി തിരഞ്ഞെടുത്തത്. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർ അടുത്ത് ഘട്ടത്തിലേയ്ക്ക് പോകും.
Also read : ‘പ്രണയിക്കാൻ അവധി വേണം’, കള്ളം പറയാതെ അവധി ചോദിച്ച് ജീവനക്കാരൻ; വൈറലായി ഇമെയിൽ
എന്നാൽ ബിരുദതല യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദം, ടെക്ക്നിക്കൽ മാനേജ്മെന്റെ് ബിരുദം പോലുമുളളവർ ഉദ്ദ്യോഗാർത്ഥികളായി ഉണ്ടായിരുന്നു. തൊഴിലില്ലായ്മ മാത്രമല്ല ഉള്ള അവസരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ രീതിയെക്കുറിച്ചും ഇന്റർനെറ്റിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. 24 വയസ്സിന് താഴെയുള്ള ഇന്ത്യക്കാരിൽ 18% പേരും തൊഴിലില്ലാത്തവരാണെന്ന് ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷൻ പറയുന്നു. ഒഡീഷയിൽ ഹോം ഗാർഡ് നിമനങ്ങൾ കരാർ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നതെങ്കിലും സംസ്ഥാന സർക്കാർ അവർക്ക് 639 രൂപയാണ് പ്രതിദിന ഡ്യൂട്ടി അലവൻസായി നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

